CricketLatest NewsNewsSports

ടി20 ലോകകപ്പ്: വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു

ദുബായ്: ടി20 ലോകകപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. വിജയികൾക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ. റണ്ണേഴ്സ് അപ്പിന് ആറ് കോടി രൂപ ലഭിക്കും. സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് മൂന്നു കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 12 കോടി രൂപയാണ് ടൂർണമെന്റിന്റെ സമ്മാനത്തുക.

സൂപ്പർ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയികൾക്കും യോഗ്യത ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.

Read Also:- ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാൻ തക്കാളി!

ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമി ഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button