റിയാദ്: ഇന്ധന വില പുതുക്കി നിശ്ചയിച്ച് സൗദി അറേബ്യ. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപനം നടത്തിയത്. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് സൗദിയിലെ പുതുക്കിയ വില പുതിയ വില. ഡീസൽ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത വാതകം ലിറ്ററിന് 0.75 റിയാലുമാണ് പുതുക്കിയ നിരക്ക്.
അതേസമയം എണ്ണ വിലയിൽ മാറ്റമുണ്ടായെങ്കിലും നിരക്ക് ഉപഭോക്താക്കളെ ബാധിക്കില്ല. ഇനിയൊരു തീരുമാനമുണ്ടാകും വരെ ജൂലൈയിൽ നിശ്ചയിച്ച അതേ വിലയിലാണ് ഉപഭോക്താക്കൾക്ക് ഇന്ധനം നൽകേണ്ടത്. പ്രതിമാസ പുതുക്കി നിശ്ചയിക്കലുകളെ തുടർന്നുള്ള വില വ്യത്യാസം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ ബാക്കി വരുന്ന പണം സർക്കാരാണ് വഹിക്കുക. സൗദി അറേബ്യയിൽ എല്ലാ മാസവും 11 നാണ് ഇന്ധന നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.
Read Also: പേരിലും ലോഗോയിലും മാറ്റം: പുതിയ രൂപത്തിൽ ഖത്തർ പെട്രോളിയം
Post Your Comments