കൊച്ചി: സ്വകാര്യ ചാനൽ പരിപാടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സാമൂഹിക പ്രവർത്തകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ബിനു അടിമാലി വന്ന അന്നു മുതൽ ചെയ്തിട്ടുള്ളത് സത്യൻ എന്ന മഹാനടനെയും ഹരിശ്രീ അശോകനെയും ജയനെയും മറ്റും വളരെ പരിഹാസ്യ രൂപത്തിൽ അവതരിപ്പിക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുന്നത് ഒരു ബിസിനസിന്റെ ഭാഗമാണെന്നും ബിനു അടിമാലി മറ്റു നടന്മാരെ എടുത്തു മോശമായി ചെയ്യുന്നതും ഒരു ബിസിനസ് ആണെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കഴിവുണ്ടെങ്കിൽ താൻ ചെയ്തതുപോലെ വീട് വിറ്റ് ഒരു സിനിമയെടുത്തു വിജയിപ്പിച്ചു കാണിക്കാൻ സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയെ വെല്ലുവിളിച്ചു.
‘എന്റെ വീട് വിറ്റിട്ടാണ് ഞാൻ സിനിമ ചെയ്തു തുടങ്ങിയത്. അതൊക്കെ ഞാൻ തിരിച്ചു പിടിച്ചു. അത് വേറേകാര്യം. ഇവർക്ക് ആർക്കെങ്കിലും ഈ ധൈര്യം കാണുമോ? ഞാൻ ഇദ്ദേഹത്തോട് ഒരു വെല്ലുവിളിയേ നടത്തുന്നുള്ളൂ. ഞാൻ ചെയ്തതുപോലെ വീട് വിറ്റ് ഒരു സിനിമയെടുത്തു വിജയിപ്പിച്ചു കാണിക്ക്. ഈ ആരോപണങ്ങൾ ഒക്കെ അസൂയയിൽനിന്ന് വരുന്നതാണ്. ഞാൻ എന്റെ സ്വന്തം കഴിവുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. അല്ലാതെ മറ്റുള്ളവരെ കളിയാക്കി അല്ല. എനിക്ക് പോസ്റ്റ് ചെയ്യാൻ എന്റെ തന്നെ കണ്ടന്റ് ഉണ്ട്. അല്ലാതെ മറ്റുള്ളവരെ അനുകരിച്ച് അത് ചാനലിൽ വരുമ്പോൾ അത് കട്ട് ചെയ്തിട്ടല്ല. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
പിന്നിൽ മിസ്റ്റർ മരുമകൻ: കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റാൻ ഗൂഢാലോചനയെന്ന് ആരോപണവുമായി ബിജെപി
‘ഞാൻ എന്റെ ടീമിലെ അംഗങ്ങളോട് ചോദിച്ചിട്ടാണ് എന്റെ ‘ഉരുക്കു സതീശൻ’ എന്ന സിനിമയിലെ നീയൊന്നും ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാൻ ആരും ഉണ്ടാകില്ല ചത്താൽ ചിലപ്പോൾ ശ്രദ്ധിക്കാൻ ആരെങ്കിലും വരും’ എന്ന ഡയലോഗ് പറഞ്ഞത്. ഒരാൾ പറയുന്നതെല്ലാം കോമഡിയായി എടുക്കും. മറ്റൊരാൾ പറയുന്നതെല്ലാം സീരിയസ് ആയി എടുക്കുന്നത് എന്തിനാണ്? ആദ്യം മുതൽ അവസാനം വരെ സിനിമയ്ക്കായി നിൽക്കുന്ന എന്റെ പ്രഫഷനെ ആണ് ഇയാൾ ചോദ്യം ചെയ്തത്’. സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
‘ഇദ്ദേഹം തന്നെ പറഞ്ഞത് ‘അയ്യോ, ഞാൻ പാവം ഒരു മിമിക്രി കലാകാരൻ ആണേ… എന്റെ പടം ഒന്നും നൂറു കോടി ക്ലബ്ബിൽ കയറിയിട്ടില്ല എന്നാണ്. മിമിക്രിക്കാരൻ എന്ന് പറഞ്ഞത് അദ്ദേഹത്തിന് മോശം ആണോ? അദ്ദേഹം ചെയ്യുന്ന ജോലി അതല്ലേ? അവർക്കു വേണ്ടി സമർപ്പിക്കാൻ പറയുന്നത് മോശം ആയി തോന്നുന്നതെന്തിന്?! ഞാൻ വന്ന അന്ന് മുതൽ ഇന്നുവരെ സിനിമയ്ക്കായി ജീവിക്കുന്ന വ്യക്തിയാണ്.’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സന്തോഷിനെ ട്രോളിയാൽ പത്തുപേര് കാണും, അതായിരിക്കും തന്നെ ട്രോളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
Post Your Comments