KozhikodeKeralaNattuvarthaNews

പിന്നിൽ മിസ്റ്റർ മരുമകൻ: കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റാൻ ഗൂഢാലോചനയെന്ന് ആരോപണവുമായി ബിജെപി

ആലിഫ് ബിൽഡേഴ്സ്സിന് പിന്നിൽ ഭരണ-പ്രതിപക്ഷ ബിനാമികൾ

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റേഷൻ മാവൂർ റോഡിൽ നിന്ന് മാറ്റുന്നതിനും കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന ആരോപണവുമായി ബിജെപി. ഈ നീക്കത്തിനു പിന്നിൽ മിസ്റ്റർ മരുമകൻ ആണെന്ന് ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് വികെ സജീവൻ ആരോപിച്ചു.

കെഎസ്ആർടിസി സമുച്ചയവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി കെഎസ്ആർടിസി ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 മുതൽ പകൽകൊള്ള നടത്താനുള്ള ഉപകരണമായി ഈ സ്ഥാപനത്തെ ഭരണക്കാർ ഉപയോഗപ്പെടുത്തുകയാണെന്നും ആലിഫ് ബിൽഡേഴ്സ്സിന് പിന്നിൽ ഭരണ-പ്രതിപക്ഷ ബിനാമികൾ ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

24 ന്യൂസിനെതിരായ ക്യാമ്പയിൻ അവസാനിപ്പിക്കണമെന്ന് വക്കീൽ നോട്ടിസ്:മാപ്പു പറയില്ല, കേസിനെ സ്വാഗതം ചെയ്യുന്നുവെന്ന് ശങ്കു

2020 ജനുവരിയിൽ റദ്ദാക്കിയ ടെൻഡർ അവർക്കുതന്നെ തിരിച്ചുകിട്ടിയത് സർക്കാർ ഒത്താശയോടെയാണെന്നും ടെണ്ടറിൽ പെടാത്ത ബസ് സ്റ്റാൻഡ് ഫ്ളോറും കിയോസ്കും ഒഴിപ്പിച്ച് സ്വന്തമാക്കാൻ ഐഐടി റിപ്പോർട്ട് ഉപയോഗപ്പെടുത്തുകയാണെന്നും സജീവൻ ആരോപിച്ചു. വീണ്ടും 30 കോടി ചിലവ് വയ്ക്കുന്നതിനുമുമ്പ് ഐഐടി റിപ്പോർട്ട് പരസ്യപ്പെടുത്തണം. സെപ്തംബർ ഒമ്പതിന് മുൻപേ ധാരണാപത്രം അനുസരിച്ച് താക്കോൽ വാങ്ങേണ്ടവർ അത് ചെയ്യാതെ കാത്തിരുന്നതിൽ നിന്നും ഇതു വൻ ഒത്തുകളിയാണ് എന്ന് മനസ്സിലാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button