റിയാദ്: പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാക്കി സൗദി അറേബ്യ. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.
Read Also: ‘കാരണം അയാളുടെ പേര് ഖാൻ എന്നാണ്’: ആര്യൻ ഖാന്റെ അറസ്റ്റിൽ കേന്ദ്ര ഏജൻസികൾക്കെതിരെ മെഹബൂബ മുഫ്തി
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വക്താവ് സലേഹ് അൽ സുവൈദാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രം രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതിനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള നിബന്ധനയെ കുറിച്ച് അറിയിച്ചത്.
രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എല്ലാ തരം ഗതാഗത സംവിധാനങ്ങൾ, സ്കൂൾ ബസുകൾ, ടാക്സി, ട്രെയിൻ, ഫെറി എന്നിവയ്ക്കെല്ലാം നിബന്ധന ബാധകമാണ്. രാജ്യത്തെ ബസ്, ഫെറി, ട്രെയിൻ (ഇക്കോണമി ക്ലാസ്) എന്നിവ 50 ശതമാനം ശേഷിയിൽ സൗദിയിൽ പ്രവർത്തിക്കും.
Read Also: ദുബായ് എക്സ്പോ 2020: ആദ്യ പത്ത് ദിവസത്തിനിടെ സന്ദർശനം നടത്തിയത് 411,768 പേർ
രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം.
Post Your Comments