തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും തത്ക്കാലം സംസ്ഥാനത്ത് ലോഡ്ഷെഡിംഗും പവര്‍കട്ടും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. 19 വരെ ലോഡ്ഷെഡിംഗും പവര്‍കട്ടും ഉണ്ടാകില്ലെന്നും യോഗത്തില്‍ ധാരണയായി. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് ലഭിച്ചു വരുന്നത്.
Read Also : കാശ്മീർ അതിര്‍ത്തിയില്‍ വെടിവെയ്പ്പ്: അഞ്ച് സൈനികർക്ക് വീരമൃത്യു
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനത്തില്‍ കുറവ് വന്നതോടെ കേരളത്തിന് പ്രതിദിനം 1800 മുതല്‍ 1900 മെഗാവാട്ട് വരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. മൂന്നൂറ് മുതല്‍ 400 മെഗാവട്ട് വരെ വൈദ്യുതിയുടെ കുറവാണുള്ളത്. ഇത് മറികടക്കാന്‍ രണ്ട് കോടിയോളം അധികം ചെലവിട്ട് മൂന്നൂറ് മെഗാവാട്ട് വൈദ്യുതിയോളം പവര്‍ ഏക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments