KeralaLatest NewsNews

വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: ഇതാ ഒരു സുവർണ്ണാവസരം

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പങ്കുവെച്ചത്.

Read Also: ജനങ്ങള്‍ക്ക് നേരെ നടപടി എടുത്തിട്ട് പിണറായി വിജയന്റെ പേര് പറയുക, മോട്ടോര്‍ വാഹന വകുപ്പിനെതിരെ എം.എം മണി

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം. റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുകയെന്ന് മന്ത്രി പറഞ്ഞു.

15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രംവും അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രവുമാണ്. രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും. ഈ സുവർണ്ണാവസരം പരിമിതകാലത്തേക്കു മാത്രമാണെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.

Read Also: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ വാതക ചോർച്ച: മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button