ആഗ്ര: രാമായണവും ഭഗവദ്ഗീതയും ശ്രീരാമനും ശ്രീകൃഷ്ണനും വാല്‍മീകിയും വേദവ്യാസനുമെല്ലാം ഇന്ത്യയുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്നും ഇവരോട് ആദരം പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതി.
രാമനെയും കൃഷ്ണനെയും ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ ആകാശ് ജാദവ് എന്ന സൂര്യപ്രകാശിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. രാജ്യത്തെ ഭൂരിപക്ഷo ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് ആകാശ് ജാദവിന്റെ നടപടിയെന്നും ഇത്തരം ചെയ്തികള്‍ സമാധാനത്തിനും സാഹോദര്യത്തിനും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
‘ഒരു നിരീശ്വരവാദിക്ക് ദൈവത്തില്‍ വിശ്വസിക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ദൈവത്തെക്കുറിച്ച് അപകീര്‍ത്തിപരമായ ചിത്രങ്ങളോ എഴുത്തോ പരസ്യമായി വിളിച്ചുപറയാന്‍ അധികാരമില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി രാജ്യത്ത് ആരാധിക്കപ്പെട്ടുവരുന്നവരാണ് ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം. എന്നാല്‍ കഴിഞ്ഞകുറച്ചുകാലമായി മോശമായ പല പരാമര്‍ശങ്ങളും അതേത്തുടര്‍ന്ന് വിവാദങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്’- കോടതി വ്യക്തമാക്കി.
Post Your Comments