അലഹബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരായുള്ള ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാം എന്ന് പറഞ്ഞുള്ള ന്യായ് പ്രചാരണം മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി .കേസില്‍ മേയ് 23ന് വീണ്ടും വാദം കേള്‍ക്കും.ദരിദ്രരായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വിതം ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
Post Your Comments