Latest NewsIndia

ചരിത്രം തിരുത്തി എഴുതി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര

ലക്നൗ: ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജയ് ജാദവ് എന്ന ദളിത് യുവാവ്. യുവാവിന്റെ വിവാഹഘോഷ യാത്രയാണ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ സഞ്ജയ് ജാദവ് പൊലീസ് അകമ്പടിയോടെ വിവാഹ ഘോഷയാത്ര നടത്തിയത്.

കസഗഞ്ചിലെ ബസായിഗ്രാമത്തില്‍ നിന്നും നിസാംപുരിലെ വധൂഗൃഹത്തിലേക്ക് ആചാരപ്രകാരം കുതിരപ്പുറത്തായിരുന്നു സഞ്ചയ് പുറപ്പെട്ടത്. ജാദവ് വിഭാഗത്തില്‍പ്പെട്ടവരുടെ ആചാരമാണ് ‘ബരാത്’ എന്നറിയപ്പെടുന്ന വിവാഹ ഘോഷയാത്ര.

എന്നാല്‍ വര്‍ഷങ്ങളായി ഠാക്കൂര്‍ വിഭാഗക്കാര്‍ ഇത്തരം ഘോഷയാത്ര നടത്താന്‍ ജാദവ് വിഭാഗക്കാര്‍ അനുവദിച്ചിരുന്നില്ല. ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ദളിത് വിഭാഗങ്ങളെ അക്രമിക്കുന്നതും സ്ഥിരം വാര്‍ത്തയായിരുന്നു.

Read Also : ഫോണില്‍ സംസാരിച്ചിരിക്കെ യുവതി ആറ്റിലേയ്ക്ക് ചാടി : യുവതിയെ കണ്ടെത്താനായില്ല

എന്നാല്‍ ഇതിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ച സഞ്ജയ് അനുവാദം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് മുതല്‍ അലഹബാദ് ഹൈക്കോടതിയെ വരെ സമീപിച്ചായിരുന്നു വിവാഹ ഘോഷയാത്രക്കുളള അനുമതി നേടിയെടുത്തത്. ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതോടെ സഞ്ജയ്ക്ക് സുരക്ഷയൊരുക്കാന്‍ വലിയ പൊലീസ് സന്നാഹമാണ് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button