ErnakulamKeralaLatest News

ആറുമണിക്കൂറായി മഹാരാജാസ് പ്രിന്‍സിപ്പലിനെ തടഞ്ഞ് എസ്എഫ്‌ഐ: ഓഫീസ് സമയത്തിന് ശേഷവും ഉപരോധം

ഇന്നത്തെ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി: കാമ്പസില്‍ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെതിരായ എസ്എഫ്‌ഐ ഉപരോധം ആറു മണിക്കൂര്‍ പിന്നിട്ടു. രാവിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപരോധം വൈകിട്ട് ഓഫീസ് സമയത്തിന് ശേഷവും തുടരുകയാണ്. മണിക്കൂറുകളായി പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യുവും അധ്യാപകരും ഓഫീസില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്നത്തെ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, പ്രിന്‍സിപ്പലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയോ അദ്ദേഹം സ്വമേധയാ ലീവെടുക്കുകയോ ചെയ്താല്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കൂവെന്ന് എസ്എഫ്‌ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അഖില്‍ ചാനലുകളോട് പറഞ്ഞു.കോളേജ് കാമ്പസില്‍ നിന്നും അനധികൃതമായി മരം മുറിച്ച് കടത്താനുള്ള ശ്രമം ഞായറാഴ്ച എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു.

ഇതിനു മുമ്പേ നാലു ലോഡുകള്‍ കാമ്പസില്‍ നിന്ന് കടത്തിയതായാണ് ആരോപണം..ടെന്‍ഡര്‍ നടപടികളോ വനം വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായാണ് കാമ്പസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും പ്രിന്‍സിപ്പലിന്റെ അറിവോടെയായിരുന്നു നടപടിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതേസമയം, ഞായറാഴ്ച വിദ്യാര്‍ഥികള്‍ ലോറി തടഞ്ഞ ശേഷമാണ് താന്‍ വിവരമറിയുന്നതെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button