കൊച്ചി: മാതൃഭൂമി ന്യൂസില്‍ നിന്ന് ടി.എം. ഹര്‍ഷന്‍ രാജിവച്ചപ്പോള്‍ അത് മാധ്യമ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. 2017 മാര്‍ച്ചില്‍ ആയിരുന്നു അത്. എന്നാൽ അന്ന് ഹര്ഷന്റെ രാജിക്ക് പിന്നിൽ എന്താണ് കാരണമെന്നു ആർക്കും അറിയില്ലായിരുന്നു. എങ്കിലും മാതൃഭൂമി സംഘപരിവാർ സ്വാധീനത്തിനു വഴങ്ങുന്നു എന്നായിരുന്നു അന്ന് വ്യാപക പ്രചാരണം. വിവാദങ്ങളോട് പരസ്യമായ പ്രതികരണത്തിന് ഹര്‍ഷന്‍ ഒരിക്കലും തയ്യാറായിട്ടില്ല. ഹർഷൻ പിന്നീട് ട്വന്റി ഫോര്‍ ന്യൂസില്‍ നിന്ന് രാജിവച്ച് ‘ട്രൂ കോപ്പി’യില്‍ ചേര്‍ന്നു.
എന്നാൽ ഇപ്പോൾ ഹർഷൻ തന്നെ അന്നത്തെ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്ഥാപന മേധാവികളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തനിക്ക് പല തവണ നടപടികള്‍ നേരിടേണ്ടി വന്നതായി ഹര്‍ഷന്‍ പറഞ്ഞു.’ജെ.എന്‍.യു. സമര സമയത്ത് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിന്റെ അഞ്ചാം ദിവസം ഞാന്‍ ചര്‍ച്ചയ്ക്ക് കയറി. ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപന ഉടമയുടെ വാട്സ് ആപ്പ് മെസേജ് എനിക്ക് ലഭിക്കുന്നത്.’
‘ഈ സ്ഥാപനം രാജ്യദ്രോഹികള്‍ക്കുള്ള പ്ലാറ്റ്ഫോമല്ല, ഇവിടെ ഇപ്പോള്‍ നിങ്ങള്‍ രാജ്യദ്രോഹികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്, നിങ്ങളൊരു രാജ്യദ്രോഹിയെ പോലെയാണ് സംസാരിക്കുന്നത്’, ചര്‍ച്ചയ്ക്കിടെ മെസേജുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അതായത് കനയ്യ കുമാര്‍ ഒരു രാജ്യദ്രോഹിയാണ് എന്നാണ് അദ്ദേഹം എന്നെ പഠിപ്പിക്കുന്നത്. വയനാട്ടില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട എം വി ശ്രേയാംസ് കുമാറിനെ കുറിച്ച് തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്.’
‘ആ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ബോധ്യം കനയ്യ കുമാര്‍ രാജ്യദ്രോഹിയാണ് എന്ന് തന്നെയാണ്. ആ ബോധ്യത്തില്‍ നിന്ന് അവര്‍ വളര്‍ന്നിട്ടില്ല എന്നതുകൊണ്ടാണ് ശബരിമലക്കാലത്തും മാതൃഭൂമി സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്,’ ഹര്‍ഷന്‍ ആരോപിച്ചു
Post Your Comments