തിരുവനന്തപുരം • ഇന്ന് (ആഗസ്റ്റ് 24) നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ലോക് താന്ത്രിക് ജനതാദള്‍ സ്ഥാനാര്‍ഥി എം.വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ ലഭിച്ചു.
നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി.
നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Post Your Comments