Latest NewsIndiaNews

സ്വര്‍ണക്കടത്തില്‍ പുതിയ പരീക്ഷണം, പരീക്ഷണത്തിന് വിധേയരായത് 17 യുവാക്കള്‍

ബംഗളൂരു : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തില്‍ പിടിയിലായത് 17 പേര്‍. ബംഗളൂരു എയര്‍പോര്‍ട്ടിലാണ് കസ്റ്റംസ് അധികൃതരെ അമ്പരപ്പിച്ച് 17 യുവാക്കള്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ പതിനേഴ് പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്‌സ് ഫ്ളൈറ്റില്‍ ദുബായില്‍ നിന്നും ആയിരുന്നു. ഇവരില്‍നിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വര്‍ണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ശനിയാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍നിന്നായി 1.93 കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഷാര്‍ജയില്‍ നിന്നെത്തിയ വേങ്ങര സ്വദേശിയില്‍നിന്ന് 45 ലക്ഷത്തിന്റെ 4.1 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കകത്താണ് 999 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത്.
ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തലേക്കാട് സ്വദേശിയില്‍നിന്ന് 1.2 കിലോഗ്രാം സ്വര്‍ണവും പരിശോധനയില്‍ കണ്ടെത്തി. 56 ലക്ഷം വിലവരുന്ന സ്വര്‍ണം സബ് വൂഫറിന്റെ ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്. ജിദ്ദയില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ കണ്ണമംഗലം സ്വദേശിയില്‍നിന്ന് സമാനരീതിയില്‍ സ്വര്‍ണം കണ്ടെത്തി. 56 ലക്ഷം വില വരുന്ന 1.2 കിലോഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button