Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 146 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 146 പുതിയ കോവിഡ് കേസുകൾ. 188 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് യുഎഇയിൽ ഇന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: വാട്‌സ്ആപ്പില്‍ മുഴുവന്‍ ഫുട്‌ബോളിന്റെ വിവരങ്ങള്‍, ഫുട്‌ബോള്‍ എന്നത് വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷ

737,655 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,30,922 പേർ രോഗമുക്തി നേടി. 2,113 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,620 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 308,740 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: 2022നിയമസഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിന് പുറമെ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തുടര്‍ഭരണമെന്ന് സര്‍വേറിപ്പോര്‍ട്ട്

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button