മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന്റേയും കൂട്ടാളികളുടേയും വാട്‌സ് ആപ്പ് ചാറ്റില്‍ നിന്ന് ലഭിച്ചതു മുഴുവനും ഫുട്‌ബോളിനെ കുറിച്ചുള്ള വിവരങ്ങളാണ്. എന്നാല്‍ അത് ഫുട്‌ബോള്‍ കളിയെ കുറിച്ചല്ലെന്നും വലിയ അളവിലുള്ള മയക്കുമരുന്നിന്റെ കോഡ് ഭാഷയാണെന്നും എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ അറിയിച്ചു. ബോളിവുഡിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനാണ് അന്വേഷണത്തെ നയിക്കുന്ന സമീര്‍ വാങ്കഡെയുടെ തീരുമാനം.
Read Also : സ്വര്‍ണക്കടത്ത് കേസ്: കൊഫേപോസ തടവ് അവസാനിച്ചു, സന്ദീപ് നായര്‍ ജയില്‍ മോചിതനായി
ആര്യന്‍ ഖാനുള്‍പ്പെടെ 8 പേരെ ജയിലിലേക്കു മാറ്റിയതും എന്‍സിബിയുടെ തീരുമാനം കൂടിയാണ്. അമ്മ ഗൗരി ഖാന്റെ 51-ാം പിറന്നാള്‍ദിനമായ വെള്ളിയാഴ്ച ആര്യന് ജാമ്യം ലഭിക്കുമെന്ന് കുടുംബത്തിന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഒപ്പം അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചെന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവരുടെ അപേക്ഷകളും നിരസിച്ചു.
ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ആര്യന് കഴിയുമെന്നാണ് എന്‍സിബി കോടതിയില്‍ അറിയിച്ചത്. അതിനാല്‍ ആര്യന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് എന്‍സിബി കോടതിയെ അറിയിക്കുകയായിരുന്നു.
മുംബൈയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനെ പാര്‍പ്പിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ പാക്ക് ഭീകരന്‍ അജ്മല്‍ കസബ് ആയുധക്കേസില്‍ നടന്‍ സഞ്ജയ് ദത്ത് തുടങ്ങിയവരും ഇവിടെയാണു കഴിഞ്ഞത്.
Post Your Comments