സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ചെരുപ്പ് ഊരി വച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു മനുഷ്യനാണ്. ഭക്ഷണത്തോട് ആദരവ് കാട്ടുന്ന മനുഷ്യന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത് ഇസ്മയില്‍ ഹസന് എന്ന വ്യക്തിയാണ്. കോളജ് കാന്റീനില്‍ തന്റെ മകന് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ചയാണിതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
കുറിപ്പ് പൂർണ്ണ രൂപം
മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, എന്റെ മോന് Salman Ismailhassan കൂടി പഠിക്കുന്ന കോയമ്ബത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു വ്യവസായി (കര്ഷകന്) ആണ് ഇദ്ദേഹം.. അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാര്‍ഡര്‍ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. ഭക്ഷണം കയ്യില്‍ കിട്ടിയപ്പോള്‍ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളില്‍ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവന്‍ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകള്‍ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കര്‍ഷകനാണെന്നു മനസ്സിലാക്കിയതും.
read also: തന്നെ അധിക്ഷേപിക്കുന്നതില്‍ സംതൃപ്തി കിട്ടുന്നുവെങ്കില്‍ ആയിക്കോളൂ എന്ന് ശിവന് കുട്ടി
ഭൂമി നല്കിയ ഭക്ഷണം കഴിച്ചപ്പോള്‍ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകള്‍ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോള്‍ അത് അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു.. നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തില്‍ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാന്‍ സല്മാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!
Post Your Comments