
ദുബായ്: തന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന് നടൻ പൃഥ്വിരാജ്. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ് എന്ന് താരം ദുബായിൽ പറഞ്ഞു. തന്റെ ജീവിതവും തൊഴില്‍മേഖലയും ആണ് തന്നെ ഇത് പഠിപ്പിച്ചതെന്ന് താരം ദുബായിൽ ഒരു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍നിന്ന് പിന്‍മാറാനുള്ള കാരണം എന്തായിരുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് താരം പറഞ്ഞു. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം മുതൽ വിവാദങ്ങളിൽ പെട്ട സിനിമയായിരുന്നു ആഷിഖ് അബുവിന്റെ ‘വാരിയംകുന്നന്‍’. വിവാദങ്ങൾക്കൊടുവിൽ അടുത്തിടെയാണ് സിനിമയിൽ നിന്നും താനും പൃഥ്വിയും പിന്മാറുകയാണെന്ന് ആഷിഖ് അബു വെളിപ്പെടുത്തിയത്.
Post Your Comments