CinemaMollywoodLatest NewsKeralaNewsEntertainment

‘ഒരാളുടെ അടക്ക് കഴിഞ്ഞു എന്ന് മമ്മി പറഞ്ഞു, എന്റെ കുഞ്ഞിന്റെ മുഖം പോലും കണ്ടില്ല’: കണ്ണീരോടെ ഡിംപിൾ റോസ്

കാത്തിരുപ്പുകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് അമ്മയായ വിവരം നടി ഡിംപിൾ റോസ് പങ്കുവെച്ചത്. താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം സോഷ്യല്‍ മീ‍ഡിയയിലൂടെയാണ് താരം പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. ആശങ്കയുടെയും ഭയപ്പാടിന്റെയും നിമിഷങ്ങൾ താണ്ടി ഇരട്ടക്കുഞ്ഞുങ്ങൾ എത്തിയ അനുഭവം ‘പ്രെഗ്നെൻസി സ്റ്റോറിയുടെ’ തുടർച്ചയായി പുതിയൊരു വിഡിയോയിലൂടെ താരം പറയുകയാണ്.

‘ഇരട്ടക്കുട്ടികൾ ആയതു കൊണ്ടു തന്നെ സ്റ്റിച്ച് ഇട്ടു കഴിഞ്ഞാൽ വലിയ ടെൻഷന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ പേടി കൂടിവന്നു. അഞ്ചര മാസത്തിൽ ചെറിയ ഒരു ബ്ലീഡിങ് ഉണ്ടായി. ഹോസ്പിറ്റലിൽ പോയി ഒരു ഇൻജക്ഷൻ എടുത്തു വരാൻ ഡോക്ടർ പറയുകയും ചെയ്തു. ഭർത്താവ് കാറിൽ ഇരിക്കുകയായിരുന്നു, ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്കാണ് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണെന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗൺസിലിങ്ങിനു ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. അങ്ങനെ സ്റ്റിച്ച് ഇട്ടു. രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു’, ഡിംപിൾ പറയുന്നു.

Also Read:ടി20 ലോകകപ്പിൽ ഇന്ത്യക്ക് പുതിയ ജേഴ്സി: ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ച് ബിസിസിഐ

‘പ്രസവിച്ച് കുറേ നേരത്തേയ്ക്ക് ഞാനെന്റെ കുഞ്ഞുങ്ങളുടെ മുഖംപോലും കണ്ടില്ല. കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാൻ കണ്ടത്. ലേബർ റൂമില്‍ നിന്നും ഞാനൊരാൾ മടങ്ങി വരുമോ, അതോ കുഞ്ഞുങ്ങൾ മടങ്ങി വരുമോ എന്നു പോലും പറയാൻ കഴിയാത്ത അവസ്ഥ. ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങൾ കടന്നു പോയത്. എന്ത് കുഞ്ഞുങ്ങളാണെന്ന് ചോദിക്കുമ്പോൾ രണ്ട് ആൺകുട്ടികളാണെന്ന് മറുപടി നൽകി. അപ്പോഴും അവിടെ സംഭവിക്കുന്നതൊന്നും എനിക്കറിയുന്നുണ്ടായിരുന്നില്ല. മമ്മിയെ കാണണം എന്ന് പറഞ്ഞിട്ടും കുറേ നേരം കഴിഞ്ഞാണ് കണ്ടത്. പലരും എന്തൊക്കെയോ ഒളിപ്പിക്കും പോലെ തോന്നി.

പ്രശ്നം എന്താണെന്ന് ഒടുവിൽ മമ്മിയോട് തന്നെ ചോദിച്ചു. ഒടുവിൽ, മമ്മി ആ സത്യം എന്നോട് പറഞ്ഞു. അഞ്ചര മാസത്തിലാണ് അവരെ പ്രസവിച്ചത്. ആവശ്യത്തിനുള്ള ഭാരം ആകാനുള്ള സമയം കിട്ടിയിട്ടില്ലായിരുന്നു. ആദ്യത്തെ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ആളിന് 840 ഗ്രാമും ഉണ്ടായിരുന്നുള്ളൂ. അതിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നായിരുന്നു മമ്മി പറഞ്ഞത്. ഇതെല്ലാം പറഞ്ഞിട്ടൊടുവിൽ ഒരു കുഞ്ഞിന്റെ ശവമടക്ക് കഴിഞ്ഞുവെന്നും മമ്മി പറഞ്ഞു. അതുകൂടി കേട്ടപ്പോൾ തകർന്നു പോയി. ഡെലിവറി കഴിഞ്ഞ സമയം തൊട്ട് രണ്ട് കൺമണികളെ വളർത്തുന്നത് സ്വപ്നം കണ്ടവളാണ് ഞാൻ. അപ്പോഴാണ് ഒരാളുടെ അടക്ക് കഴിഞ്ഞുവെന്ന് മമ്മി പറയുന്നത്. അവന്റെ മുഖം പോലും ഞാൻ കണ്ടില്ല’, കണ്ണീരോടെ ഡിംപിൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button