കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്തു മയക്കുമരുന്നു വിൽപ്പനയും ലഹരി പാർട്ടിയും നടത്തിയ സംഘം അറസ്റ്റിൽ. കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് (30) നടത്തി വന്ന ലഹരി പാർട്ടിയിൽ പങ്കെടുക്കാനെത്തിയത് പ്രമുഖരെന്ന് പോലീസ്. നാലു മാസം മുമ്പ് 20,000 രൂപയ്ക്ക് ജിഹാദ് വാടകയ്ക്കെടുത്ത ഈ ഫ്ളാറ്റില്‍ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നു നാട്ടുകാർ പൊലീസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 7 പേർ അറസ്റ്റിലായി.
ജിഹാദിന് പുറമെ കൊല്ലം വെള്ളിമണ്‍ ഇടവെട്ടം ശൈവത്തില്‍ അനില (29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ (25), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന തൈക്കൂട്ടത്തില്‍ രേവതിയില്‍ രമ്യ (23), കരുമാലൂര്‍ മനയ്ക്കപ്പടി കലൂരി അര്‍ജിത്ത് (24), ഗുരുവായൂര്‍ തൈക്കാട് മൂക്കത്തേയില്‍ അജ്മല്‍ (24), നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകര മൂലന് അരുണ്‍ (24) എന്നിവരാണ് പിടിയിലായത്.
Also Read:ആര്‍ക്കും നീതി ലഭിക്കാതെ പോകില്ല, ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കുകയുമില്ല: യോഗി ആദിത്യനാഥ്
വമ്പൻ സംഘം തന്നെ ഇവർക്ക് പിന്നിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ പക്കല്‍ നിന്നും 2.5 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും ഹാഷ് ഓയിലും, ഹാഷിഷും പോലീസ് പിടിച്ചെടുത്തു. ജിഹാദ് ആണ് സംഘത്തിലെ മുഖ്യൻ. മറ്റ് പ്രതികൾക്ക് മയക്കുമരുന്നു നല്‍കിയിരുന്നത് ഒന്നാം പ്രതിയായ ജിഹാദായിരുന്നു.
അറസ്റ്റിലായവരിൽ രമ്യ എന്ന പ്രതി വിദേശത്തു കുടുംബത്തോടൊപ്പം താമസിക്കുന്നയാളാണ്. ഇവര്‍ വിദേശത്തുനിന്ന് എത്തിയിട്ടു കുറച്ചു ദിവസങ്ങളായി. തൃക്കാക്കരയിലെ ഫ്ളാറ്റില്‍ ജിഹാദിനൊപ്പം താമസിച്ചു മയക്കുമരുന്ന് ഉപയോഗിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി അനില കൊല്ലത്ത് നിന്നും കൊച്ചിയിലെ ജിഹാദിന്റെ ഫ്ളാറ്റിൽ എത്തുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments