Latest NewsNewsIndia

ആര്‍ക്കും നീതി ലഭിക്കാതെ പോകില്ല, ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കുകയുമില്ല: യോഗി ആദിത്യനാഥ്‌

ലഖ്​നോ: ഉത്തര്‍പ്രദേശ്​ ലഖിംപൂര്‍ ഖേരി വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുപിസർക്കാർ. എല്ലാവരും നിയമത്തിന്‍റെ മുൻപില്‍ തുല്യരാണെന്ന് യോഗി ആദ്യനാഥ്‌ പറഞ്ഞു. സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ ആരെയും തെളിവുകള്‍ ഇല്ലാതെ അറസ്റ്റ്​ ചെയ്യാന്‍ കഴിയില്ല. അന്വേഷണം തുടരുകയും ചെയ്യുന്നു. രേഖാമൂലമുള്ള പരാതിക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തു. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.

Also Read:മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ആര്‍ക്കും നീതി ലഭിക്കാതിരിക്കി​ല്ലെന്നും എന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ആ​ര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും യോഗി പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമത്തിന്​ സ്ഥാനമില്ല, നിയമം എല്ലാവര്‍ക്കും സംരക്ഷണത്തിന്​ ഉറപ്പ്​ നല്‍കുന്നു. അത്​ ആരായാളും അവരുടെ കൈകളിലെടുക്കേണ്ട ആവശ്യമില്ലെന്നും യോഗി പറഞ്ഞു.

‘അവര്‍ ആരായാലും മൂല്യമുള്ള സന്ദേശവാഹകരല്ല സമാധാനവും ഐക്യവും നിലനിര്‍ത്തുകയെന്നതാണ്​ സര്‍ക്കാരിന്‍റെ മുന്‍ഗണന. നിരവധി മുഖങ്ങള്‍ ഖേരിയിലേക്ക്​ പോകാന്‍ ആഗ്രഹിക്കുന്നു, അവര്‍ തന്നെയാണ്​ സംഭവത്തിന്​ പിന്നിലും. എല്ലാം അന്വേഷണത്തിന്​ ശേഷം വ്യക്തമാകും’, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button