
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യ ഇറങ്ങുക പുത്തൻ ജേഴ്സിയണിഞ്ഞ്. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതൽ ഇന്ത്യ കടുംനീല നിറത്തിലുള്ള ജേഴ്സിയാണ് അണിയുന്നത്. മുമ്പ് ഇന്ത്യൻ ടീം ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ പുത്തൻ രൂപമാണിത്. ഇത്തവണ രൂപം മാറുമെന്നാണ് ബിസിസിഐ പറയുന്നത്. അടുത്ത ബുധനാഴ്ച ജേഴ്സിയുടെ ചിത്രം ബിസിസിഐ പുറത്തുവിടും.
ബിസിസിഐയുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക സ്പോൺസർമാരായ എംപിഎൽ സ്പോർട്സാണ് ജേഴ്സി ലോഞ്ച് ചെയ്യുക. ഇന്ത്യൻ ടീം നേരത്തെ ഉപയോഗിച്ചിരുന്ന ആകാശ നീല നിറത്തിലുള്ള ജേഴ്സിയിലേക്ക് മടങ്ങി പോകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read Also:- ഈ ശീലങ്ങളൊക്കെ ശരീരത്തിന്റെ മെറ്റബോളിസം ഇല്ലാതാക്കും!
ഇപ്പോൾ ഉപയോഗിക്കുന്ന കടുംനീല ജേഴ്സി ഓസ്ട്രേലിയൻ പര്യടനത്തിൽ മാത്രം ഉപയോഗിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനും ഇതേ ജേഴ്‌സി തന്നെ അണിയൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
Post Your Comments