Latest NewsKeralaNews

‘സ്കൂൾ തുറന്നാൽ ആദ്യം ചേർക്കേണ്ട കുട്ടി ശിവൻകുട്ടി’: പരിഹസിച്ച് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ‘സ്കൂൾ തുറന്നാൽ ആദ്യം ചേർക്കേണ്ട കുട്ടി ശിവൻകുട്ടി’ ആണെന്നാണ് പത്മജ വേണുഗോപാലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളല്ലേ എന്ന്  വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിന്റെ വീഡിയോയും പത്മജ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്കൂൾ തുറന്നു അല്ല, 23 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു’ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

നേരത്തെ, മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും വി. ശിവന്‍കുട്ടിയുടെ നാക്കുപിഴയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ നാക്കുപിഴയെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് പരിഹസിച്ചത്. ‘ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്പെടും’ – എന്നായിരുന്നു അബ്ദുറബ്ബിന്റെ കുറിപ്പ്. കൂടാതെ  ഇന്ത്യയുടെ ഭൂപടവും പോസ്റ്റില്‍ ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button