![](/wp-content/uploads/2021/10/whatsapp_image_2021-10-09_at_2.46.59_pm_800x420.jpeg)
കണ്ണൂർ: ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഒന്നര വര്‍ഷമായി അടഞ്ഞ സ്കൂള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് കാലമായതിനാൽ സ്കൂളുകൾ അടഞ്ഞു കിടന്നതോടെയാണ് പാമ്പ് ക്ലാസ്സ് മുറിയിൽ താമസമാക്കിയത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി സ്കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ ക്ലാസ്റൂമില്‍ കണ്ടെത്തിയത്. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.
Post Your Comments