KollamNattuvarthaLatest NewsKeralaNewsCrime

പൊലീസ് പരിശോധന വെട്ടിക്കാൻ, കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറക്കം: ഒരാൾ അറസ്റ്റിൽ

 

തെന്മല: പൊലീസ് പരിശോധന മറികടക്കാൻ കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമ കൊല്ലം ഇടമൺ യുപിഎസ് സ്കൂളിന് സമീപം താമസിക്കുന്ന സുദേശനെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്.

‘ഇന്ത്യൻ ഹ്യൂമൻ വെൽഫെയേഴ്സ് ആന്റ് വിജിലൻസ് ഡോട്ട് ഒആർജി’ എന്ന ബോർഡ് പതിച്ചായിരുന്നു തമിഴ്നാട് കേരള അതിർത്തികളിൽക്കൂടി ഇയാളുടെ യാത്ര. നീലയും ചുവപ്പും കളറുള്ള ബോർഡിൽ വെള്ള അക്ഷരത്തിലായിരുന്നു എഴുത്ത്. പൊലീസിന്റെ ബോർഡിനു സമാനമായിട്ടാണ് കാറിൽ ഇതു സ്ഥാപിച്ചിരുന്നത്.

ഈ ബോർഡുമായി കറങ്ങുന്ന കാർ തെന്മല സ്പെഷല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈ സംഘടന റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ബോധ്യപ്പെട്ടെങ്കിലും കാറിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നതു നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. അതേസമയം ഈ ബോർഡ് സ്ഥാപിച്ചത് എന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. വർഷങ്ങളായി ഈ ബോർഡുമായി യാത്ര ചെയ്യേണ്ട കാര്യമെന്തെന്ന് അന്വേഷിക്കാൻ തയാറാകണമെന്ന ആവശ്യവും ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button