Latest NewsNewsIndia

ട്രെയിനിൽ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചു, അടിവസ്ത്രം എടുത്ത് നെഞ്ചോട് ചേർത്തു: എൻസിബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഔറംഗബാദ്: ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥൻ റെയില്‍വെ പോലീസിന്റെ പിടിയിലായി. മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനെ(34)തിരെ ഇരുപത്തഞ്ചുകാരി നല്‍കിയ പരാതിയിലാണ് റെയില്‍വെ പോലീസിന്റെ നടപടി.

പരാതിക്കാരിയായ യുവതി പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്നു. കോടതി വിചാരണയ്ക്കായി വരുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ ലൈംഗികമായി അതിക്രമിച്ചതെന്ന് യുവതി റെയിൽവെ പോലീസിനോട് പറഞ്ഞു.

ലഹരിവേട്ട പതിവാകുന്നു: ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തു വിടരുത്, സുരക്ഷയിൽ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പൊലീസ്

ഉദ്യോഗസ്ഥൻ അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗില്‍ നിന്ന് തന്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചാട് ചേര്‍ത്തുവച്ചതായും യുവതി പരാതിയില്‍ പറഞ്ഞു. പ്രതിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വെ പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button