മസ്‌കത്ത്: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ. ഒമാൻ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുടെ ഓഫീസിൽ വെച്ചാണ് മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അംബാസഡറുടെ ശ്രമങ്ങൾക്ക് ചടങ്ങിൽ മന്ത്രി നന്ദി അറിയിച്ചു.
അതേസമയം തന്റെ സേവന കാലയളവിൽ എല്ലാ വിധ സഹകരണവും ഉറപ്പാക്കിയ എല്ലാ ഒമാനി ഉദ്യോഗസ്ഥർക്ക് അംബാസഡർ മുനു മഹാവർ നന്ദി രേഖപ്പെടുത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Read Also: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം, ഉടൻ ഒഴിയണം: ഗതാഗതമന്ത്രിയുടെ ഉത്തരവ്
Post Your Comments