Latest NewsKeralaNews

നുണകളുടെ കലവറക്കാരനും പാചകക്കാരനുമാണ് മോദി: പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷപരാമർശവുമായി മന്ത്രി പി പ്രസാദ്

ഇന്നലെകളില്‍ രാജ്യത്ത് സ്ഥാനം ഇല്ലാതിരുന്നു എന്നതാണ് സംഘപരിവാര്‍ നേരിടുന്ന പ്രതിസന്ധി.

ആലപ്പുഴ: പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷപരാമർശവുമായി കൃഷി മന്ത്രി പി പ്രസാദ്. നുണകളുടെ കലവറക്കാരനും പാചകക്കാരനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പി പ്രസാദ് പറഞ്ഞു. എഐവൈഎഫ് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നുണകളെ മാത്രം പ്രഹവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് ഉയരുന്നത്. അസത്യം മാത്രം വിളയിക്കുന്ന ഭരണകൂടം സ്വന്തം ജനതയെ എങ്ങനെ കൊന്നൊടുക്കാമെന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സംഘപരിവാറുകാരുടെ അന്നദാതാക്കള്‍ കുത്തക മുതലാളിമാരാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്നോണമാണ് കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ബിജെപി നേതൃനിരയെപോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിയമമാണിതെന്ന് കാലം തെളിയിക്കുന്നു. ജാതിയുടേയും മതത്തിന്റേയും ഭാഗത്തല്ലാതെ ജീവിതത്തിന്റെ കളങ്ങളില്‍ മുന്നോട്ട് പോകാനാകാതെ ബുദ്ധിമുട്ടിലാണ് ഈ നിയമം മൂലം രാജ്യത്തെ കര്‍ഷകര്‍’- മന്ത്രി വ്യക്തമാക്കി.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

‘ഇന്നലകളിലെ രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നവര്‍ക്ക് ചരിത്രം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇന്നലെകളില്‍ രാജ്യത്ത് സ്ഥാനം ഇല്ലാതിരുന്നു എന്നതാണ് സംഘപരിവാര്‍ നേരിടുന്ന പ്രതിസന്ധി. സ്ഥാനങ്ങള്‍ക്കും പദവിക്കും പിന്നാലെ പോകുന്നവരല്ല എഐവൈഎഫുകാരെന്ന് ചരിത്രം വിളിച്ചുപറയുന്നു. എഐസിസി ആസ്ഥാനത്ത് എന്തുകിട്ടുമെന്ന് തിരക്കിപ്പോകുന്നത് എഐവൈഎഫുകാരുടെ പാരമ്പര്യമല്ല’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button