കൊല്ലം : ഹൃദയസംബന്ധമായ ചികിത്സ തേടിയ പ്രവാസി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
ശസ്ത്രക്രിയക്കിടെ കരളില്‍ സൂചി കൊണ്ട് മുറിവ് സംഭവിച്ചാണ് പ്രവാസിക്ക് മരണം സംഭവിച്ചത്. പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാ ഭവനം അജികുമാര്‍ (47) ആണ് ചികിത്സയ്ക്കിടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്.
ചികിത്സപ്പിഴവാണ് മരണത്തിനു കാരണമായതെന്ന കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിദഗ്ദ്ധരുടെ സഹായത്തോടെ പഴുതടച്ച അന്വേഷണം നടത്താനാണ് ശ്രമിക്കുന്നത്.
ആരോഗ്യവകുപ്പിനും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘമാണ് അജികുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രാസ പരിശോധനയ്ക്കായി ശേഖരിച്ച ആന്തരിക അവയവങ്ങളുടെ സാംപിളുകള്‍ പൊലീസ് ലാബിലേക്കും മെഡിക്കല്‍ കോളജിലെ പത്തോളജി ലാബിലേക്കും അയച്ചു.
ശസ്ത്രക്രിയയ്ക്കിടയില്‍ കരളില്‍ സൂചി കൊണ്ടു മുറിഞ്ഞതാണ് രക്തസ്രാവത്തിനു കാരണമെന്നു ഡോക്ടര്‍ സമ്മതിച്ചതായും അനുമതിയില്ലാതെയാണ് ശസ്ത്രക്രിയകള്‍ നടത്തിയതെന്നുമാണ് കുടുംബത്തിന്റെ പരാതി.
Post Your Comments