ErnakulamLatest NewsKeralaNews

കെ. സുധാകരന്‍ വീട്ടില്‍ വന്നത് ആറു ദിവസം: എത്തിയത് ചികിത്സയ്ക്ക് വേണ്ടിയെന്ന് മോന്‍സന്‍ മാവുങ്കല്‍

സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോകുകയായിരുന്നുവെന്നും മോന്‍സന്‍

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതേസമയം കെ. സുധാകരന്‍ എത്തിയത് ചികിത്സയ്ക്ക് വേണ്ടി ആയിരുന്നെന്ന് മോന്‍സന്‍ മാവുങ്കല്‍. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോകുകയായിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു.

കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. 2018 നവംബറില്‍ കലൂരിലെ മോന്‍സന്റെ വീട്ടില്‍ സുധാകരന്‍ എത്തി എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ചറിയില്ലെന്നും മോന്‍സനെ ഡോക്ടറെന്ന നിലയില്‍ പരിചയമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മോന്‍സനുമായുള്ള തട്ടിപ്പ് ബന്ധം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button