ദുബായ് : സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ലൊരു തുടക്കമാകുമെന്ന് കരുതുന്നുവെന്നും നടി വ്യക്തമാക്കി. യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മീര. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന് മലയാളത്തിൽ തിരിച്ചെത്തുന്നത്.
Also Read:കരളിനെ സംരക്ഷിക്കാനുള്ള മികച്ച ഫുഡുകള്‍!
‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഉണ്ടാകും. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്’, മീര വ്യക്തമാക്കി.
സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കടന്നു വന്ന് മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ നല്കിയ പ്രിയ നായികയാണ് മീര ജാസ്മിന്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
Post Your Comments