മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്ത പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേരി പൊലീസ് ആണ് കേസെടുത്തത്. വിവാഹത്തിന് കാർമ്മികത്വം വഹിച്ചവർക്കെതിരെയും ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു.
Also Read:പ്രേതത്തെ സ്വർണമാലയിലേക്ക് ആവാഹിക്കാമെന്ന് പറഞ്ഞ് അധ്യാപികയുടെ നാല് പവന്റെ മാല തട്ടിയെടുത്ത് യുവാവ്
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 30 നാണ് വിവാഹം നടന്നത്. മലപ്പുറം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
അതേസമയം, ശൈശവ വിവാഹ വർധനവിൽ കേരളം തന്നെയാണ് ഇത്തവണയും മുന്നിലെന്നാണ് റിപ്പോർട്ട്. 2020 ൽ പുറത്തുവിട്ട റിപ്പോർട്ടിൽ കേരളം ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇക്കാലയളവിൽ അധികൃതരിടപെട്ട് തടഞ്ഞത് 220 ശൈശവ വിവാഹങ്ങളാണ്. തടയാന്‍ കഴിഞ്ഞ ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 66 എണ്ണം. 2021 ആയപ്പോഴും കണക്കുകളിൽ മലപ്പുറത്ത് തന്നെയാണ് ശൈശവ വിവാഹം കൂടുതലെന്നാണ് സൂചന.
Post Your Comments