അബുദാബി: ഗ്രീൻ ലിസ്റ്റ് പരിഷ്‌ക്കരിച്ച് അബുദാബി. നേരത്തെ ഉണ്ടായിരുന്ന പട്ടികയിൽ മാറ്റം വരുത്തിയാണ് വ്യാഴാഴ്ച പുതിയ പട്ടിക പുറത്തിറക്കിയത്. ഇത് വെള്ളിയാഴ്ച മുതൽ പുതിയ പ്രാബല്യത്തിൽ വന്നു. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ അബുദാബിയിൽ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അൽബേനിയ, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസർബൈജാൻ, ബഹ്റൈൻ, ബെലാറുസ്, ബെൽജിയം, ബെലീസ്, ഭൂട്ടാൻ, ബൊളീവിയ, ബോസ്‌നിയ, ബ്രസീൽ, ബ്രൂണെ, ബൾഗേറിയ, ബർമ, ബുറുണ്ടി, കാനഡ, ചിലി, ചൈന, കൊളംബിയ, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഇക്വഡോർ, ഈസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഐസ്‌ലന്റ്, ഇന്തോനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ജോർദാൻ, കസാഖിസ്ഥാൻ, കുവൈത്ത്, കിർഗിസ്ഥാൻ, ലിക്റ്റൻസ്‌റ്റൈൻ, ലക്‌സംബർഗ്, മാൽദീവ്‌സ്, മാൾട്ട, മൗറീഷ്യസ്, മൽഡോവ, മൊണാകോ, മെണ്ടെനെഗ്രോ, മോറോക്കോ, നെതർലൻഡ്, ന്യൂസീലന്റ്, നോർവെ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലാൻഡ്, റഷ്യ, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, സീഷ്യെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, തായ്‌വാൻ, താജികിസ്ഥാൻ, തായ്‌ലന്റ്, തുനീഷ്യ, തുർക്‌മെനിസ്ഥാൻ, ഉക്രൈൻസ, യു.കെ. ഉസ്‌ബെകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. അതേസമയം ഇന്ത്യ പട്ടികയിൽ ഇടംനേടിയിട്ടില്ല.
ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർ വാക്‌സിൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോഴും ആറാം ദിവസവും പിസിആർ പരിശോധന നടത്തിയാൽ മതി.
Post Your Comments