MalappuramLatest NewsKeralaNattuvarthaNews

ഗോഡ്സെ ഗാന്ധിജിയുടെ ഭൗതിക ശരീരത്തെ കൊന്നു എങ്കില്‍ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നത് നെഹ്റു

മലപ്പുറം: ഗോഡ്സെ ഗാന്ധിജിയുടെ ഭൗതിക ശരീരത്തെ കൊന്നു എങ്കില്‍ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നത് നെഹ്റുവാണെന്നും ഗാന്ധിജിയില്‍ നിന്നും നെഹ്റുവിലേക്കുള്ള ദൂരം ഏറെയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. ഗാന്ധിജിയില്‍ നിന്നും മോദിയിലേക്കുള്ള ദൂരം വളരെ കുറവാണെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു. സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി ബിജെപി മീഡിയ സെല്‍ മലപ്പുറത്ത് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിഒരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നരേന്ദ്ര മോദി നടപ്പിലാക്കുന്നത് ഗാന്ധിയുടെ സ്വപ്നങ്ങളായ സ്വദേശിയും, ഗ്രാമസ്വരാജും മുതലായ കാര്യങ്ങളാണെന്നും ഗ്രാമത്തിലൂടെ ഭാരതത്തെ ഉദ്ധരിക്കുക എന്നതാണ് മോദി നടപ്പിലാക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുമ്പ് ഭരിച്ച ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി പോലും ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചത് വിവിധയിനം ലഹരികൾ, യുവതികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ

നെഹ്റു അടക്കമുള്ളവര്‍ ഗാന്ധിജിയടെ പേര് കൈക്കലാക്കാന്‍ ശ്രമിക്കുകയല്ലാതെ അദ്ദേഹത്തിന്റെ ഗ്രാമസ്വരാജ് എന്ന സ്വപ്നം സഫലീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയ ശേഷം ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് താമസിക്കാന്‍ വീട് നിര്‍മ്മിച്ചു നല്‍കുകയും ശൗചാലയം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. എല്ലാ ജനങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button