KannurNattuvarthaLatest NewsKeralaNews

സർക്കാരിന് ക്ഷീണമുണ്ടാക്കുന്നു: സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം

പ്ല​സ്‌​ടു വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തെ പി​ന്തു​ണച്ച് കെ.കെ ശൈ​ല​ജ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ചതും സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർന്ന് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് സി​പി​എം. ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്നും സി​പി​എം എ​ൽ​ഡി​എ​ഫി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. വ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​ണ് സി​പി​എം നീ​ക്കം.

നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലെ ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന് ക്ഷീ​ണം ഉ​ണ്ടാ​ക്കു​ന്ന​താ​യാ​ണ് പാർട്ടി വി​ല​യി​രു​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങളെ നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലും പു​റ​ത്തും ചി​ല ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​ർ വി​മ​ർ​ശി​ച്ച​ത് സ​ർ​ക്കാ​രി​നെത്ത​ന്നെ പ്ര​തി​കൂ​ട്ടി​ലാ​ക്കിയതായും സിപിഎം അഭിപ്രായപ്പെട്ടു. തുടർന്നാണ് ഘ​ട​ക​ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എംഎൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യപെട്ടത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: പത്താംക്ലാസുകാരിയെ പതിനഞ്ചുകാരൻ തള്ളിയിട്ട് കൊന്നു
നേരത്തെ നി​യ​മ​സ​ഭ​യി​ൽ ഗ​ണേ​ശ് കു​മാ​ർ എം​എ​ൽ​എ കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രേ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് എ​തി​രെയായിരുന്നു ഗ​ണേ​ശ് കു​മാറിന്റെ പ്രതികരണം. ഇ​തി​നെ പി​ന്തു​ണ​ച്ച് എ.എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യും രം​ഗ​ത്തുവ​ന്നി​രു​ന്നു.

പ്ല​സ്‌​ടു വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തെ പി​ന്തു​ണച്ച് കെ.കെ ശൈ​ല​ജ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ചതും സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. നേരത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ശൈ​ല​ജ നി​ല​പാ​ടെ​ടു​ത്തതും സിപിഎമ്മിൽ ചർച്ചയായിരുന്നു. ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടാണ് സി​പി​എം രം​ഗ​ത്തു വ​ന്നി​ട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button