Latest NewsKeralaNews

‘ഉളുപ്പുണ്ടെങ്കില്‍ ആ പരാതി എന്തായെന്ന് വെളിപ്പെടുത്തണം’: വി ഡി സതീശനെതിരെ പി വി അൻവർ

മലപ്പുറം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ. പറവൂര്‍ മണ്ഡലത്തിലെ വോട്ടറെയും കുടുംബത്തെയും അപമാനിച്ച് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച കേസിന്റെ നിലവിലെ സാഹചര്യം എന്താണെന്ന് സതീശന്‍ വെളിപ്പെടുത്തണമെന്നാണ് അന്‍വര്‍ പറയുന്നത്. തന്നെ ധാര്‍മ്മികതയും സംസ്‌ക്കാരവും പഠിപ്പിക്കാനിറങ്ങും മുൻപ് അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ആ പരാതി എന്തായെന്ന് വെളിപ്പെടുത്തണമെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം.

Read Also  :   പല്ലുകളിലെ കറ കളയുന്നതിനുള്ള ചില മാർഗ്ഗങ്ങൾ!

കുറിപ്പിന്റെ പൂർണരൂപം :

ധാർമ്മികതയുടെ ആൾരൂപവും സംസ്ക്കാരത്തിന്റെ നിറകുടവും സ്വയം പ്രഖ്യാപിത നെന്മ മരവുമായ ബഹു.പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ വേരിഫൈഡ്‌ ഒഫീഷ്യൽ പേജിൽ നിന്ന് പറവൂർ മണ്ഡലത്തിലെ ഒരു വോട്ടറെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്ഷേപിച്ച്‌ കൊണ്ട്‌ അനന്തനിർഗ്ഗളം പ്രവഹിച്ച സംസ്ക്കാരസമ്പന്നമായ കമന്റുകളുടെ സ്ക്രീൻഷോട്ടാണിത്‌. അടുത്ത ദിവസം തന്നെ അദ്ദേഹം പത്രപ്രവർത്തകരെ വിളിച്ച്‌ കൂട്ടി “എന്റെ പേജ്‌ ആരോ ഹാക്ക്‌ ചെയ്തു.അവർക്കെതിരെ ആലുവ റൂറൽ എസ്‌.പിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌ ” എന്ന പ്രഖ്യാപനവും നടത്തുകയുണ്ടായി.

Read Also  :  കേരളത്തിൽ ട്രേഡ് യൂണിയൻ തീവ്രവാദം: നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുതെന്ന് ഹൈക്കോടതി

കാലം ഒരുപാട്‌ കഴിഞ്ഞു.നിയുക്ത ധനകാര്യ വകുപ്പ്‌ മന്ത്രിയുടെ കുപ്പായം തയ്പ്പിച്ചു വച്ചിരുന്ന അദ്ദേഹത്തെ കാലവും ജനങ്ങളും അദ്ദേഹത്തിനു സ്വന്തമായുള്ള അൽപ്പസ്വൽപം കുതികാൽ വെട്ടും ചേർന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവാക്കി.എന്നിട്ടും..ഇന്നും ആ പരാതിക്ക്‌ ഒരു പരിഹാരവുമുണ്ടായിട്ടില്ല.
Now you are more powerfull..Mr. V D Satheesan..

സ്വന്തം പരാതിയിന്മേൽ പോലും ഒരു നടപടി സ്വീകരിപ്പിക്കാൻ കഴിയാത്ത താങ്കൾ എങ്ങനെ ജനങ്ങൾക്ക്‌ വേണ്ടി പ്രതിപക്ഷ നിരയിൽ നിന്ന് ശബ്ദം ഉയർത്തും?സ്വന്തം കാര്യം നേടിയെടുക്കാൻ കഴിയാത്ത താങ്കളുടെ കഴിവിനെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും? ഒന്നുകിൽ ആ പരാതി വ്യാജമാണ്.അത്‌ കൊണ്ട്‌ തന്നെ താങ്കൾക്ക്‌ അതിന്മേൽ നടപടി സ്വീകരിക്കണമെന്ന താൽപര്യമില്ല.അല്ലെങ്കിൽ,താങ്കൾ ഈ വിഷയത്തിന്മേൽ എന്നെ നടപടികൾ സഭയിൽ ആവശ്യപ്പെട്ടേനേം. ഈ സഭ കൂടുന്ന സമയത്ത്‌ ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്‌ നിങ്ങൾ സബ്മിഷൻ ഉന്നയിക്കണം. അതിന് തയ്യാറുണ്ടോ?

Read Also  :   നിര്‍മാണം കഴിഞ്ഞയുടന്‍ ഏറ്റവും തിരക്കേറിയ എം.സി റോഡിന്റെ ഒരു ഭാഗം തകര്‍ന്നു

പരസ്യമായി തന്നെ താങ്കളെ വെല്ലുവിളിക്കുന്നു..പി.വി.അൻവറിനെ ധാർമ്മികതയും സംസ്ക്കാരവും പഠിപ്പിക്കാനിറങ്ങും മുൻപ്‌ അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ താങ്കളുടെ ഈ പരാതി എന്തായി എന്ന് താങ്കൾ വെളിപ്പെടുത്തണം. അതിനൊക്കെ ശേഷം നമ്മൾക്ക്‌ ഒന്നിച്ച്‌ മറ്റുള്ളവർക്ക്‌ സാംസ്ക്കാരിക/ധാർമ്മികത ക്ലാസ്‌ കൊടുക്കാം. (ഈ സ്ക്രീൻഷോട്ട്‌ പ്രസിദ്ധീകരിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. സംസ്ക്കാരസമ്പന്നതയുടെയും ധാർമ്മികതയുടെയും ആൾരൂപം ചമയുന്നവരുടെ പൊയ്മുഖം പുറത്തുവരേണ്ടതുണ്ട്‌.ഏവരും സദയം ക്ഷമിക്കുക)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button