കൊച്ചി : കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
നോക്കുകൂലി എന്ന സമ്പ്രദായം കേരളത്തില്‍ നിന്നും തുടച്ചിനീക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണം. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെന്നും കോടതി വ്യക്തമാക്കി.
Read Also : നിര്‍മാണം കഴിഞ്ഞയുടന്‍ ഏറ്റവും തിരക്കേറിയ എം.സി റോഡിന്റെ ഒരു ഭാഗം തകര്‍ന്നു
കേരളത്തിന് ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. തൊഴിലുടമ തൊഴില്‍ നിഷേധിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടത്. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ല. വി.എസ്.എസ്.സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി അഭിപ്രായപ്പെട്ടു.
Post Your Comments