ErnakulamNattuvarthaKeralaNews

നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നു: പ്രതിഷേധമായി ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ

ഇന്ത്യക്കാരനാണ് എന്നത് ഞാൻ അഭിമാനമായി കാണുന്നു, അതുകൊണ്ടാണ് ദേശിയ പതാകയും ബോർഡും ഉപയോഗിച്ചത്

കൊച്ചി: നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ ഈടാക്കി അധികൃതർ. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ മാതൃകയിലായിരുന്നു വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയുടെ കാറിലെ ബോർഡുകൾ.

എൻഫോഴ്സ്മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പിൽ ഫോട്ടോ ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്.അതേസമയം, ചെയ്യുന്നത് ശരിയല്ലെന്ന് അറിയാമായിരുന്നുവെന്നും എന്നിട്ടും ചെയ്തത് ഒരു പ്രതിഷേധമായിട്ടാണെന്നും ടെറൻസ് പ്രതികരിച്ചു.

ഇരുചക്ര വാഹനങ്ങളില്‍ ഇനി കുട ചൂടി യാത്ര ചെയ്താൽ പിഴ: നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

‘ഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം. ഇന്ത്യക്കാരനാണ് എന്നത് ഞാൻ അഭിമാനമായി കാണുന്നു. അതുകൊണ്ടാണ് ദേശിയ പതാകയും ബോർഡും ഉപയോഗിച്ചത്’. ടെറൻസ് പറഞ്ഞു.

ഇല്ലാത്ത എന്തെല്ലാം തസ്തികകളുടെ പേരിൽ ബോർ‍ഡുവച്ച വാഹനങ്ങളാണ് പാഞ്ഞു നടക്കുന്നതെന്നും സാധാരണ ഇന്ത്യൻ പൗരന് ഒരു നിയമവും സ്വാധീനം ഉള്ളയാൾക്ക് മറ്റൊരു നിയമവും എന്നത് പാടില്ലെന്നും ടെറൻസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button