തിരുവനന്തപുരം: സംസ്ഥാനത്തേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തുന്നത്. തിരുവനന്തപുരത്ത് ബുധനാഴ്ച വീണ്ടും വന്‍ കഞ്ചാവ് വേട്ട നടന്നു. ആന്ധ്രയില്‍നിന്നും പാഴ്സല്‍ വഴി തിരുവനന്തപുരത്തെത്തിച്ച 60 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവ് പാഴ്സല്‍ സര്‍വീസില്‍ നിന്നും വാങ്ങിയ അനൂപിനെയും പിടികൂടി.
കഴിഞ്ഞ ആഴ്ച 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. വെള്ളിയാഴ്ച പേയാട് അനീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയില്‍നിന്നും എത്തിച്ചതായിരുന്നു കഞ്ചാവ്.
പാഴ്സല്‍ സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പൊതികളെടുത്തവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അനൂപിലെത്തിയത്.
Post Your Comments