ദുബായ്: വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന പ്രദർശന-വിൽപന സംഘത്തിനെതിരെ നടപടിയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളിലെ താരത്തെക്കൊണ്ട് പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ച വാഹന വിൽപ്പന-പ്രദർശന സംഘത്തിന് സാമ്പത്തിക മന്ത്രാലയം പിഴ ചുമത്തി. നിശ്ചിത ഷോറൂമിൽ നിന്നു വാഹനം വാങ്ങുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നായിരുന്നു ഇവർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം.
Read Also: സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: നാലു തൊഴിലാളികൾക്ക് പരിക്ക്
വാഹനത്തിന്റെ പ്രത്യേകതകളും പരസ്യത്തിലുണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ സ്വന്തം പേജുകളും അക്കൗണ്ടുകളും വഴി നൽകുന്ന പരസ്യങ്ങളുടെ ഉത്തരവാദിത്തം അതത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. പരസ്യങ്ങൾ നൽകും മുൻപ് അനുമതി വാങ്ങണമെന്നും വാഗ്ദാനങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വ്യാജ പരസ്യങ്ങൾക്കെതിരെ പൊതുജനങ്ങൾക്കു പരാതി നൽകാൻ കഴിയുമെന്നും മന്ത്രാലയം വിശദമാക്കി. പരാതികൾക്കായി 600545555 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. ദുബായ് കൺസ്യൂമർ ആപ് വഴിയും പരാതിപ്പെടാം.
Post Your Comments