UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: അജ്മാൻ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്കും പ്രത്യേക അവധി പ്രഖ്യാപിച്ചു

അജ്മാൻ: അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചു. എക്‌സ്‌പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചത്. അജ്മാൻ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയാണ് അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കാൻ ഉത്തരവിറക്കിയത്.

Read Also: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി

ഫുജൈറയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കാൻ ഫുജൈറ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയാണ് ഉത്തരവിട്ടത്. എക്‌സ്‌പോ സന്ദർശനത്തിനായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്കും ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചിട്ടുണ്ട്.

അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ഈ പ്രത്യേക അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്സ്പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുമായി എക്സ്പോ 2020 വേദി സന്ദർശിക്കുന്നതിനും, നേരത്തെ ദുബായ് സർക്കാരും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി അനുവദിച്ചിരുന്നു.

Read Also: അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറു ദിവസത്തെ പ്രത്യേക അവധി: പ്രഖ്യാപനവുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button