Latest NewsUAENewsInternationalGulf

അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറു ദിവസത്തെ പ്രത്യേക അവധി: പ്രഖ്യാപനവുമായി അധികൃതർ

അബുദാബി: അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചു. എക്‌സ്‌പോ 2020 ദുബായ് സന്ദർശിക്കുന്നതിനായാണ് സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Read Also: മോന്‍സണ്‍ മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകളിലൊന്നു മുന്‍ പ്രധാനമന്ത്രിയുടെ മകന്റെ പേരിലുള്ളതെന്നു സൂചന

അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ഈ പ്രത്യേക അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്‌സ്‌പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുമായി എക്‌സ്‌പോ 2020 വേദി സന്ദർശിക്കുന്നതിനും, നേരത്തെ ദുബായ് സർക്കാരും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി അനുവദിച്ചിരുന്നു.

ലോക എക്‌സ്‌പോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള തലത്തിലുള്ള നൂതന സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും അറിയുന്നതിനും ജീവനക്കാർക്ക് അവസരം നൽകുന്നതിനുമായാണ് ദുബായ് സർക്കാർ ജീവനക്കാർക്ക് അവധി നൽകിയത്.

Read Also: പെണ്‍കുട്ടി അടുത്ത് ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്ത് പ്രതികാരം: 22 കാരന്‍ ജീവിതം അവസാനിപ്പിച്ചത് ഒരു മുഴം കയറില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button