ബംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത 17കാരനെ അമ്മയുടെ കാമുകൻ കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ ബംഗളൂരു അൾസൂർ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദുവാണ് (17) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നന്ദുവിൻറ മാതാവ് ഗീതയെയും (37) കാമുകനായ ശക്തിവേലു (35) വിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം ഗീത മര്‍ഫി ടൗണിലെ വീട്ടിൽ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഗീത ഓട്ടോ ഡ്രൈവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. സ്ഥിരമായി ശക്തിവേലു വീട്ടിലേക്ക് വന്നിരുന്നത് നന്ദു എതിർത്തിരുന്നു. എന്നാല്‍, നന്ദുവിന്റെ എതിര്‍പ്പ് അവഗണിച്ച് ഇയാള്‍ കഴിഞ്ഞ ദിവസവും വീട്ടിലെത്തി. ഇത് നന്ദു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തി. ബഹളം കേട്ട് എത്തിയ സമീപവാസികൾ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അതേസമയം, നന്ദുവിന്റെ മാതാവ് ഗീത ശക്തിവേലുവിെൻറ ഭാഗം ചേർന്ന് സംസാരിച്ചുവെന്നും കൊലപാതകത്തിൽ ഗീതക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പിടിയിലായ ശക്തിവേലു മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളില്‍ നേരത്തേ പ്രതിയായിരുന്നതായും പോലീസ് വ്യക്തമാക്കി
Post Your Comments