കാസര്‍ഗോഡ്: ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്സോ കേസെടുത്തു. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്.
Read Also : ഞാൻ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യാറില്ല: വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി ബാല
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന്, പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്‍റെ പേരില്‍ ബേഡകം പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments