Latest NewsNewsWomenLife StyleHealth & FitnessSex & Relationships

യോനീ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് ഗുണകരമോ?: അറിയാം ഇക്കാര്യങ്ങൾ

യോനീ ഭാഗത്തെ രാേമം നീക്കം ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നാണ് മിക്ക സ്ത്രീകളുടെ വിചാരം. മാത്രമല്ല, സെക്‌സ് സമയത്ത് പുരുഷനെ അലോസരപ്പെടുത്താതിരിക്കാൻ ഇത് നല്ലതാണെന്നും  ചിലർ  കരുതുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഈ ഭാഗത്തെ രോമം നീക്കം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

യോനീ ഭാഗം വിയർക്കുന്നത് തടയുകയും അതിലൂടെ രോഗാണുക്കൾ വളരുന്നതും ദുർഗന്ധമുണ്ടാക്കുന്നതും ഇല്ലാതാക്കുകയുമാണ് ആ ഭാഗത്തെ രോമങ്ങളുടെ പ്രധാന ലക്ഷ്യം. രോമങ്ങൾ നീക്കം ചെയ്യുന്നതോടെ വിയർപ്പ് തങ്ങിനിൽക്കുകയും അതിലൂടെ രോഗാണുബാധയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇതുമാത്രമല്ല നീക്കം ചെയ്യാനായി സ്വീകരിക്കുന്ന മാർഗങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കും.

Read Also  :  കോവിഡ്-19 പിറന്നത് വുഹാന്‍ ലാബില്‍ തന്നെ, ലോകാരോഗ്യ സംഘടന വിദഗ്ദ്ധന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

കൂടുതൽ പേരും ഷേവ് ചെയ്താണ് രോമം നീക്കം ചെയ്യുന്നത്. പലപ്പോഴും ഇത് ചെറിയ മുറിവുകൾക്കും അതിലൂടെ അണുബാധയ്ക്കും ഇടയാക്കും. വാക്സിഗ്, ത്രെഡിംഗ് തുടങ്ങിയ രീതികളും ചിലർ പരീക്ഷിക്കും. പൊതുവേ വളരെ മൃദുവായതും സെൻസിറ്റീവുമായ യാേനീ ഭാഗത്തെ ചർമ്മത്തിന് ഇത് അലോരസമുണ്ടാക്കുന്നു. അതുപോലെ ഹെയർ റിമൂവിംഗ് ക്രീമുകൾ ഉപയോഗിക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button