ലണ്ടന്‍: ലോകം മുഴുവനും ലക്ഷങ്ങളെ കൊന്നൊടുക്കിയ കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. യു.എസ്-ചൈന-സിംഗപ്പൂര്‍ രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് ഒരു പുതിയ വൈറസിനെ നിര്‍മ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്ന് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് സമാനമായ വകഭേദങ്ങളുടെ ജനിതകഘടന മിശ്രണം ചെയ്ത് ഒരു പുതിയ വൈറസിന് രൂപം കൊടുക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2018-ല്‍ ഇതിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച അപേക്ഷയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.
Read Also : യുഎഇ കോവിഡിനെ അതിജീവിച്ചു: ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി
സാര്‍സ് കോവ്-2 വൈറസിനോട് സമാനതകള്‍ പുലര്‍ത്തുന്ന മറ്റൊരു വൈറസിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് തന്നെ ഈ പരീക്ഷണം നടന്നു എന്ന സംശയത്തിന് ബലം നല്‍കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദഗ്ദന്‍ പറയുന്നു. കോവിഡ് വൈറസുമായി ഏതെങ്കിലും വിധത്തില്‍ സമാനതകള്‍ പുലര്‍ത്തുന്നത് കഴിഞ്ഞ മാസം ലാവോസില്‍ കണ്ടെത്തിയ ബനാല്‍-52 എന്ന വകഭേദമാണ്. ഇതിനു തന്നെ കോവിഡ്-19 വൈറസിന്റെ ജിനോമുമായി 96.8 ശതമാനം സമാനതകള്‍ മാത്രമാണുള്ളത്.
വുഹാന്‍ ലാബില്‍ ശേഖരിച്ചിരുന്ന ഒരു കൊറോണ വൈറസില്‍ നിന്നുള്ള ഒരു സ്‌പൈക്ക് ജീന്‍ ഉപയോഗിച്ച് മറ്റൊരു വൈറസിന്റെ ജനിതക ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചതാണ് കൊറോണ വൈറസ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
Post Your Comments