Latest NewsIndia

ഇന്ത്യയുടെ സാമ്പത്തികവളർച്ച ശക്തം, റാങ്കിങ് നെഗറ്റിവിൽ നിന്ന് സ്റ്റേബിൾ ആക്കി: ആഗോള ക്രെഡിറ്റ്‌ റേറ്റിംഗ് ഏജൻസി മൂഡി’സ്

ഇപ്പോൾ കൊറോണ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന് ആശ്വാസകരമായി സമ്പദ് വ്യവസ്ഥ കരകയറിയെന്നാണ് റിപോർട്ടുകൾ

ന്യൂഡൽഹി: ആഗോള ക്രെഡിറ്റ്‌ റേറ്റിംഗ് ഏജൻസി ആയ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഔട്ട് ലുക്ക് ‘നെഗറ്റീവിൽ നിന്ന് Stable’ ആക്കി ഉയർത്തി. ഇന്ത്യയുടെ സാമ്പത്തീക വളർച്ച ഈ വർഷം 9.3% ആയിരിക്കും എന്നും ഇവർ വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ രണ്ട് വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം രാജ്യത്തിന് ശക്തമായ വളർച്ചാ സാധ്യതകളുണ്ടെന്നും സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള പാതയിലാണെന്നും സൂചിപ്പിക്കുന്ന ഇന്ത്യയുടെ Baa3 റേറ്റിംഗും ഇത് സ്ഥിരീകരിച്ചു.

ഏകദേശം 16 മാസം മുമ്പ്, മുൻനിര റേറ്റിംഗ് ഏജൻസിയായ മൂഡീസ്, കേന്ദ്രം പുറപ്പെടുവിച്ച കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, ജങ്കിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ റാങ്കിങ് ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡിലേക്ക് താഴ്ത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന് ആശ്വാസകരമായി സമ്പദ് വ്യവസ്ഥ കരകയറിയെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം മൂഡീസ് ഇന്ത്യയുടെ റാങ്കിങ് താഴ്ത്തിയത് ഇന്ത്യയിലെ പ്രതിപക്ഷ ഇടതു ബുദ്ധിജീവികൾക്ക് ആഘോഷിക്കാനുള്ള വക നൽകിയിരുന്നു. ഇവർ ഇതിനെ സർക്കാരിനെതിരെയുള്ള അക്രമണമാക്കി മാറ്റുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയോടുള്ള വിരോധം ഇന്ത്യയോടുള്ള വിദ്വേഷത്തിലേക്ക് നയിച്ച തരത്തിലായിരുന്നു ഇടത് ആശയവാദികളുടെപ്രചാരണം. മൂഡീസ് റേറ്റിംഗ് താഴ്ത്താൻ കാരണമായത് ബിജെപി സർക്കാർ ആണെന്ന് ഇവർ സ്ഥാപിക്കുകയും രാജ്യത്തെ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button