തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത സൗജന്യ കിറ്റുകളിലെ ഖാദി മാസ്ക്കുകള്‍ നിലവാരം കുറഞ്ഞതാണെന്ന പരാതി ലഭിച്ചുട്ടുണ്ടെന്ന് മന്ത്രി പി.രാജീവ്. വിഷയത്തിൽ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സൗജന്യ കിറ്റുകളിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളിൽ അധികവും ഗുണമേന്മയില്ലാത്തതാണെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിയുടെ പരാമർശം.
‘ആകെ 1.69 കോടി മാസ്ക്കുകളാണ് സപ്ലൈകോ വഴി വിതരണം ചെയ്തത്. ഇതില്‍ 1.02 കോടി മാസ്ക്കുകള്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നിര്‍മിച്ചതാണ്. 10.57 ലക്ഷം കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളില്‍ നിന്നും 56.57 ലക്ഷം കേരളത്തിന് പുറത്ത് ഖാദി കമീഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയവയാണ്. മാസ്ക്കിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന നടത്തിയിട്ടില്ല. ഖാദി മാസ്ക് വാങ്ങിയതില്‍ അഴിമതി ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടില്ല’- മന്ത്രി പറഞ്ഞു.
Post Your Comments