KeralaLatest NewsNews

ആഘോഷങ്ങൾക്കിടയിലും മാസ്ക് മുഖ്യം! മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ പ്രതിദിനം വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്കിടയിലും മാസ്ക് നിർബന്ധമായും ധരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. ആഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലായതിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം.

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ പ്രതിദിനം വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടൊപ്പം പുതുവർഷാഘോഷങ്ങളും കഴിയുന്നതോടെ കൊറോണ കേസുകളിൽ വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത. ഒമിക്രോണും, ജെ.എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം.

Also Read: ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി’ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലി, പ്രതിഫലം 13 ലക്ഷം- ഒടുവിൽ നടന്നത് ..

കർണാടകയിൽ ഇതിനോടകം കോവിഡുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചാൽ 7 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണ്. ജെ.എൻ വൺ അടക്കമുള്ള വകഭേദത്തിന്റെ വ്യാപനം വലിയ രീതിയിലുള്ള ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button