KeralaLatest NewsNews

ശക്തമായ മഴയിൽ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രത

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. വാമനപുരം നദി കര കവിഞ്ഞ് തുടങ്ങി. കരയിൽ ഉളളവർ ജാഗ്രത പുലർത്തുണെമന്ന് നിർദേശവും നൽകി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

Also Read: തിരുവനന്തപുരം കോർപറേഷനിൽ നടന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്: ഒടുവിൽ സമ്മതിച്ച് മേയർ ആര്യ രാജേന്ദ്രൻ

പോസ്റ്റുകൾ ഉൾപ്പെടെ നിലംപതിച്ചു വൈദ്യുതി ബന്ധം നിലച്ചു. വിതുര അഗ്നിരക്ഷാ സേനയും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഇന്ന് അതീവ് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ ഇന്ന് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button